ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല; വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു

മൂത്രം പരിശോധിക്കുന്നതിനുവേണ്ടി ശുചിമുറിയിൽ പോയ യുവതി അവിടെവച്ച് പ്രസവിക്കുകയായാരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ; വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. തൃശൂർ ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവമുണ്ടായത്. മൂത്രം പരിശോധിക്കുന്നതിനുവേണ്ടി ശുചിമുറിയിൽ പോയ യുവതി അവിടെവച്ച് പ്രസവിക്കുകയായാരുന്നു. 

കടുത്ത വയറുവേദനയെ തുടർന്ന് ഭർത്താവിനൊപ്പമാണ് യുവതി ആശുപത്രിയിൽ എത്തിയത്. വിദഗ്ധപരിശോധനയ്ക്കായി യുവതിയോട് മൂത്രം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടർന്നാണ് യുവതി ശുചിമുറിയിൽ കയറിയത്. അവിടെവെച്ച് പ്രസവം നടക്കുകയായിരുന്നു. യുവതിയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രാഥമിക ചികിത്സ ഉടനെ തന്നെ ലഭ്യമാക്കി. 

ഗര്‍ഭിണിയാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് യുവതി പറയുന്നത്. കൂടുതല്‍ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.  ചാവക്കാടുള്ള മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ് അമ്മയും കുഞ്ഞും ഇപ്പോൾ. നിലവില്‍ യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com