പകല്‍ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റ്, രാത്രി രാസലഹരി വില്‍പ്പന; മൂന്ന് യുവാക്കള്‍ പിടിയില്‍ 

ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഡെലിവറി ഏജന്റുകളായി പ്രവര്‍ത്തിക്കുന്നതിന്റെ മറവില്‍ രാസലഹരി വില്‍പന നടത്തിയ 3 യുവാക്കള്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട:  ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഡെലിവറി ഏജന്റുകളായി പ്രവര്‍ത്തിക്കുന്നതിന്റെ മറവില്‍ രാസലഹരി വില്‍പന നടത്തിയ 3 യുവാക്കള്‍ പിടിയില്‍. മല്ലപ്പുഴശേരി നെല്ലിക്കാല ജയേഷ് ഭവനില്‍ ജയേഷ് (23), മേലുകര ചെന്നാട്ട് ഹൗസില്‍ നവീന്‍ (24), ചിറ്റൂര്‍  തിരുവഴിയാട് കയറാടി ഇടശ്ശേരി ഹൗസില്‍ ജിജോ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊച്ചിയില്‍നിന്ന് എത്തിച്ച് കോഴഞ്ചേരി, ഇലന്തൂര്‍, പത്തനംതിട്ട ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു സംഘമെന്ന് പൊലീസ് പറയുന്നു.

കോഴഞ്ചേരി നെല്ലിക്കാല തുണ്ടഴം ഭാഗത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം.സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു ഇവരില്‍നിന്ന് 1.65 ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

12 പാക്കറ്റുകളിലായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ജിജോയും നവീനും ഓണ്‍ലൈന്‍ കമ്പനിയിലെ ജീവനക്കാരാണ്. ജയേഷ് സുഹൃത്താണ്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി ആറന്മുള പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com