തെറ്റായ വിവരം നല്‍കിയാല്‍ പിഴ; കെട്ടിടനികുതി തീരുമാനിക്കാന്‍ ഇനി തദ്ദേശവകുപ്പിന്റെ അളവ് മതി

റവന്യു വകുപ്പ് പിരിക്കുന്ന കെട്ടിടനികുതി തീരുമാനിക്കുന്നതിന് തദ്ദേശവകുപ്പിന്റെ കെട്ടിട അളവ് സ്വീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: റവന്യു വകുപ്പ് പിരിക്കുന്ന കെട്ടിടനികുതി തീരുമാനിക്കുന്നതിന് തദ്ദേശവകുപ്പിന്റെ കെട്ടിട അളവ് സ്വീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം.തെറ്റായ വിവരം നല്‍കിയാല്‍ നികുതിയുടെ പകുതി പിഴയായി ഈടാക്കാനുമുള്ള നിര്‍ദേശങ്ങളടക്കം കെട്ടിടനിയമം ഭേദഗതി ചെയ്യാനും തീരുമാനിച്ചു. 

50 വര്‍ഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.  നിലവില്‍ റവന്യു ഉദ്യോഗസ്ഥര്‍ നേരിട്ട് പോയി കെട്ടിടങ്ങള്‍ അളക്കുകയാണ് ചെയ്യുന്നത്. പകരം  റവന്യു വകുപ്പ് പിരിക്കുന്ന കെട്ടിടനികുതി തീരുമാനിക്കുന്നതിന് തദ്ദേശവകുപ്പിന്റെ കെട്ടിട അളവ് സ്വീകരിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com