ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

3000ന് പകരം 60,000;  നൂറ് കണക്കിനാളുകള്‍ക്ക് കറന്റ് ബില്‍ ലഭിച്ചപ്പോള്‍ പത്തിരിട്ടി;  ഇരുട്ടടി

ചെറിയ തോതില്‍ വൈദ്യുതി ഉപഭോഗം നടത്തുന്നവര്‍ക്കും ഇത്തവണത്തെ ബില്ലില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

തൊടുപുഴ:  തൊടുപുഴയില്‍ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയുമായി കെഎസ്ഇബി. നൂറ് കണക്കിനാളുകള്‍ക്ക് ഇത്തവണത്തെ കറന്റ് ബില്‍ ലഭിച്ചപ്പോള്‍ അടയ്‌ക്കേണ്ട തുക പത്ത് ഇരട്ടിയിലേറെയാണ്. മൂവായിരം രൂപ ബില്‍ വന്നിരുന്നയാള്‍ക്ക് ഇക്കുറി കിട്ടിയത് 60,000 രൂപയുടെ ബില്‍ ആണ്. വ്യാപക പരാതി ഉയര്‍ന്നതിനിന് പിന്നലെ സംഭവം അന്വേഷിക്കുന്നതായി കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.

ചെറിയ തോതില്‍ വൈദ്യുതി ഉപഭോഗം നടത്തുന്നവര്‍ക്കും ഇത്തവണത്തെ ബില്ലില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.  തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ബാബുവിന് ലഭിച്ചത് 8499 രൂപയുടെ ബില്‍ ആണ്. കൃഷിക്കായും കുടിവെള്ളത്തിനായുമുള്ള മോട്ടോര്‍ പുരയ്ക്കാണ് ഇത്രയധികം ബില്‍ വന്നതെന്നും അദ്ദേഹം പറയുന്നു. സാധാരണയായി 
മൂവായിരം രൂപ വൈദ്യുതി ബില്ല് അടച്ചിരുന്ന സണ്ണിയുടെ ഇത്തവണത്തെ ബില്ല് അറുപതിനായിരമാണ്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പരാതിയുമായി കെഎസ്ഇബി അധികൃതരെ സമീപിച്ചു.  

ബില്ലുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പരാതികള്‍ ലഭിച്ചതായി കെഎസ്ഇബി പറയുന്നു. തൊടുപുഴ മുന്‍സിപ്പാലിറ്റിയിലും കുമാരമംഗലം പഞ്ചായത്തിലുമായാണ് ഇത്രയധികം പരാതികള്‍. താല്‍ക്കാലികമായി കുറച്ചുതുക അടക്കാന്‍ പരാതിപ്പെട്ടവരോട് ആവശ്യപെട്ടിട്ടുണ്ട്. കാരണമെന്തെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും അതിനുശേഷം ആവശ്യമെങ്കില്‍ ഇളവു നല്‍കാമെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com