പിടി 7ന്റെ ഒരു കണ്ണിന് കാഴ്ചയില്ല, പെല്ലറ്റ് തറച്ചോ മറ്റ് അപകടത്തിലോ ആകാം; റിപ്പോര്‍ട്ട്

പാലക്കാട് ധോണി മേഖലയില്‍ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 കാട്ടാനയുടെ ഒരു കണ്ണിന് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തല്‍
പിടി 7 /ഫയല്‍ ചിത്രം
പിടി 7 /ഫയല്‍ ചിത്രം

പാലക്കാട്: പാലക്കാട് ധോണി മേഖലയില്‍ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 കാട്ടാനയുടെ ഒരു കണ്ണിന് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തല്‍. ഹൈക്കോടതി നിയോഗിച്ച സമിതിയ്ക്ക് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കി.

പിടികൂടുമ്പോള്‍ തന്നെ കൊമ്പന്റെ വലതുകണ്ണിന് കാഴ്ച ഇല്ലായിരുന്നു. പെല്ലറ്റ് തറച്ചോ മറ്റ് അപകടത്തിലോ ആകാം കാഴ്ച നഷ്ടപ്പെട്ടതെന്നാണ് നിഗമനം. മരുന്ന് നല്‍കിയെങ്കിലും കാഴ്ചശക്തിയില്‍ മാറ്റമുണ്ടായില്ലെന്നും ആനയ്ക്ക് മറ്റു പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല് വര്‍ഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പിടി സെവന്‍. ധോണി എന്നാണ് ഇതിന് വനം മന്ത്രി നല്‍കിയ ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ടാണ് വനത്തില്‍ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com