തൊടുപുഴ: ചെറുതോണി വെണ്മണിയില് വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. വെണ്മണി സെന്റ് ജോര്‍ജ് ഹൈസ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഡിലീഷീനാണു തെരുവുനായുടെ കടിയേറ്റത്. ട്യൂഷന് കഴിഞ്ഞു വരുന്ന വഴി വൈകിട്ട് 5.30നു പോസ്റ്റോഫീസിനടുത്തു വച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു.
കുട്ടിയെ നാട്ടുകാരാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പ്രഥമ ചികിത്സനല്‍കിയ ശേഷം കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ