മാവേലിക്കരയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു മരണം

ഓട്ടോറിക്ഷ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍, സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുറത്തികാട് പാലാഴി വീട്ടില്‍ ആതിര അജയന്‍ (23) എന്നിവരാണ് മരിച്ചത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: മാവേലിക്കര പ്രായിക്കര പാലത്തില്‍  ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.  ഓട്ടോറിക്ഷ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരീന്ദ്രന്‍, സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുറത്തികാട് പാലാഴി വീട്ടില്‍ ആതിര അജയന്‍ (23) എന്നിവരാണ് മരിച്ചത്. ഹരീന്ദ്രന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലും ആതിരയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലുമാണുള്ളത്.

ഇന്നു വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. ഓട്ടോ ഡ്രൈവറായ ഹരീന്ദ്രന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആതിര ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com