ഇപി ജയരാജന്‍/ഫയല്‍ ചിത്രം
ഇപി ജയരാജന്‍/ഫയല്‍ ചിത്രം

'ഞാൻ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ? എന്തിനാണ് ശകുനം മുടക്കുന്നത്?': ഇപി ജയരാജൻ

താൻ ഇന്നലെ വരെ ആയുർവേദ ചികിത്സയിലായിരുന്നെന്നും ഇപി ജയരാജൻ

തിരുവനന്തപുരം: എക സിവിൽ കോഡിൽ സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കാൻ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ എത്താതിരുന്നത് വാർത്തയായിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. താൻ പങ്കെടുത്തില്ലെന്നു വാർത്ത നൽകുന്നവർ സെമിനാറിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. താൻ ഇന്നലെ വരെ ആയുർവേദ ചികിത്സയിലായിരുന്നെന്നും ഇപി ജയരാജൻ വ്യക്തമാക്കി. 

‘സെമിനാറിൽ ഞാൻ പങ്കെടുക്കണമെന്ന് തീരുമാനിച്ചത് വാർത്ത എഴുതുന്നവരാണ്. എന്നിട്ട് ഞാൻ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞു. എത്രയോ ദിവസം മുമ്പ് ആ പരിപാടിയുടെ അജണ്ട സംഘാടകർ പ്രഖ്യാപിച്ചതാണ്. ഞാൻ പങ്കെടുക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിച്ചിരുന്നോ? എന്തിനാണ് ശകുനം മുടക്കുന്നത്? സെമിനാറിനെ കളങ്കപ്പെടുത്താനാണിത്. ഒരു മാസം മുൻപ് തീരുമാനിച്ച പരിപാടിയാണിത്.- ഇപി ജയരാജൻ പറഞ്ഞു. ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ. 

സെമിനാർ ഇന്ത്യൻ രാഷ്ട്രീയത്തെ ബാധിക്കുന്ന വിഷയമാണ് ഏക സിവിൽ കോഡ് എന്നാണ് ഇ.പി.ജയരാജൻ പറയുന്നത്. മധ്യപ്രദേശിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വർഗീയ വികാരം ഇളക്കി വിടാനാണ് ഏക വ്യക്തിനിയമ വിഷയം പ്രധാനമന്ത്രി എടുത്തിട്ടത്. ഏക വ്യക്തിനിയമം ഇല്ലാത്തതുകൊണ്ട് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഏക വ്യക്തിനിയമം ഇന്ത്യയിലെ മുഖ്യ പ്രശ്നമല്ല.- ഇപി ജയരാജൻ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com