ലീഗ് അംഗങ്ങള്‍ പിന്തുണച്ചു; തൃക്കാക്കരയില്‍ ലീഗ് വൈസ് ചെയര്‍മാന്‍ പുറത്ത്;അവിശ്വാസം പാസായി

മുസ്ലീം ലീഗ് അംഗമായ വൈസ് ചെയര്‍മാന്‍ കെഎം ഇബ്രാഹിം കുട്ടിക്കെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 
തൃക്കാക്കര നഗരസഭാ കാര്യാലയം
തൃക്കാക്കര നഗരസഭാ കാര്യാലയം

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ  അവിശ്വാസ പ്രമേയം പാസായി. മുസ്ലീം ലീഗ് അംഗങ്ങളായ മൂന്നും പേരും സ്വന്ത്രരും പിന്തുണച്ചതോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. മുസ്ലീം ലീഗ് അംഗമായ വൈസ് ചെയര്‍മാന്‍ കെഎം ഇബ്രാഹിം കുട്ടിക്കെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 

അവിശ്വാസ പ്രമേയത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. 23 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

മുന്‍ധാരണപ്രകാരം രണ്ടരവര്‍ഷത്തിന് ശേഷം ഇബ്രാഹിം കുട്ടി രാജിവെച്ച് മറ്റൊരു ലീഗ് കൗണ്‍സിലറായ പിഎം യൂനസിന് ചുമതല നല്‍കണമെന്നായിരുന്നു തീരുമാനം. എന്നാല്‍, കാലാവധി പുര്‍ത്തിയാക്കിയിട്ടും രാജിവെക്കാതെ വന്നതോടെ കൗണ്‍സിലര്‍മാര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ഭിന്നത ഉടലെടുത്തിരുന്നു. തുടര്‍ന്ന് വൈസ് ചെയര്‍മാനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് ലീഗ് നേതൃത്വം അന്ത്യശാസനം നല്‍കിയെങ്കിലും ഇബ്രാഹിം കുട്ടി അത് തള്ളുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com