മികച്ച നടൻ മമ്മൂട്ടിയോ കുഞ്ചാക്കോ ബോബനോ? സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മറ്റന്നാൾ 

ബുധനാഴ്ച രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്
കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി
കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി

തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മറ്റന്നാൾ പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും പ്രഖ്യാപനം. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം, തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്‌ക്ക, മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, ഷാഹി കബീർ സംവിധാനം ചെയ്ത ഇല വീഴാ പൂഞ്ചിറ, വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾ മികച്ച ചിത്രം, സംവിധായകൻ തുടങ്ങിയ അവാർഡുകൾക്ക് പരിഗണിക്കുന്നവയുടെ കൂട്ടത്തിലുണ്ട്.

മികച്ച നടനുള്ള അവാർഡിനായി പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണെന്നാണ് റിപ്പോർട്ടുകൾ. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകളിലെ പ്രകടനം മമ്മൂട്ടിക്ക് മുൻതൂക്കം നൽകുമ്പോൾ അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പട എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അവസാന റൗണ്ടിലുള്ളത്. തീർപ്പ്, ജനഗണമന എന്നീ ചിത്രങ്ങളിലെ പ്രകടനം പൃഥ്വിരാജിനെയും അവസാന റൗണ്ടിലെത്തിച്ചിട്ടുണ്ടെന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com