പ്രായപൂര്‍ത്തിയാവാത്ത സഹോദരന് ബൈക്ക് നല്‍കി; യുവാവിന് 34,000 രൂപ പിഴ

യുവാവ് കോടതി പിരിയും വരെ തടവുശിക്ഷ അനുഭവിക്കണമെന്നും എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത സഹോദരന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ യുവാവിന് 34,000 രൂപ പിഴയിട്ട് കോടതി. യുവാവ് കോടതി പിരിയും വരെ തടവുശിക്ഷ അനുഭവിക്കണമെന്നും എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

തന്റെ അനുമതിയോടെയാണ് സഹോദരന്‍ ബൈക്ക് ഓടിച്ചതെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ 12 മാസത്തേക്കു റദ്ദാക്കാന്‍ കോടതി നിര്‍ദേശിച്ചു. യുവാവിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു.

നമ്പര്‍ പ്ലേറ്റ് മറച്ചുകൊണ്ടായിരുന്നു സഹോദരന്റെ ബൈക്ക് യാത്ര. ബൈക്കിന് ഇന്‍ഡിക്കേറ്റര്‍ ലാംപുകളും റിവ്യു മിററും ഇല്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com