പുതുപ്പള്ളിയിൽ നാളെ രാവിലെ ആറ് മുതൽ ​ഗതാ​ഗത നിയന്ത്രണം, വാഹനം പാർക്ക് ചെയ്യേണ്ടത് ഇവിടെ

പുതുപ്പള്ളിയിൽ നാളെ രാവിലെ മുതൽ പൊലീസ് ​ഗതാ​ഗത ക്രമീകരങ്ങൾ ഏർപ്പെടുത്തി
എക്സ്പ്രസ് ഫോട്ടോ
എക്സ്പ്രസ് ഫോട്ടോ

കോട്ടയം: അന്തരിച്ച രാഷ്ട്രീയ നേതാവ് ഉമ്മൻ ചാണ്ടി തന്റെ നാടായ പുതുപ്പള്ളിയിലേക്കുള്ള യാത്രയിലാണ്. പ്രിയ നേതാവിനെ കാണാനായി അദ്ദേഹത്തിന്റെ നാട് കാത്തിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയെ അവസാനമായി കണ്ട് അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരങ്ങൾ നാളെ പുതുപ്പള്ളിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് പുതുപ്പള്ളിയിൽ നാളെ രാവിലെ മുതൽ പൊലീസ് ​ഗതാ​ഗത ക്രമീകരങ്ങൾ ഏർപ്പെടുത്തി. കൂടാതെ വാഹനങ്ങൾ പാർക് ചെയ്യുന്നതിനായും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

​ഗതാ​ഗത ക്രമീകരണങ്ങൾ ഇങ്ങനെ‌

  •  തെങ്ങണയില്‍  നിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍             ഞാലിയാകുഴിയില്‍  നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.
  • തെങ്ങണയില്‍  നിന്നു മണര്‍കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഞാലിയാകുഴിയില്‍  നിന്നു കൈതേപ്പാലം വേട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ്  ഐ.എച്ച്.ആര്‍.ഡി  ജംഗ്ഷനില്‍ എത്തി  മണര്‍കാട് പോകുക.
  • മണര്‍കാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.      
  • കറുകച്ചാല്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍  കൈതേപ്പാലം വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഐ.എഎച്ച്ആര്‍.ഡി  ജംഗ്ഷനില്‍ എത്തി  മണര്‍കാട് പോകുക.
  •  കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
  • കഞ്ഞിക്കുഴി നിന്നും കറുകച്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുതുപ്പള്ളി  ഐ.എഎച്ച്ആര്‍.ഡി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വെട്ടത്തുകവല സ്‌കൂള്‍ ജംഗ്ഷനില്‍ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍

  • 1എരമല്ലൂര്‍ചിറ മൈതാനം
  • പാഡി ഫീല്‍ഡ് ഗ്രൗണ്ട്  (വെക്കേട്ടുചിറ)
  • ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍
  •  ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പള്ളി
  •  ഡോണ്‍ ബോസ്‌കോ സ്‌കൂള്‍
  • നിലയ്ക്കല്‍ പള്ളി മൈതാനം

തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍  എരമല്ലൂര്‍ചിറ മൈതാനം /  പാഡി ഫീല്‍ഡ് ഗ്രൗണ്ട്  (വെക്കേട്ടുചിറ) / ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. 

വടക്ക് (കോട്ടയം/ മണര്‍കാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍   പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈതാനം/ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം 

കറുകച്ചാല്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍  നിലയ്ക്കല്‍ പള്ളി മൈതാനം എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com