ഹൃദയം കീഴടക്കിയ നേതാവിന് അശ്രുപൂജ; ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കാന്‍ രാഹുല്‍ എത്തി 

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളി വലിയ പള്ളിയില്‍ എത്തി
പുതുപ്പള്ളിയിലെ വീട്ടില്‍ പ്രാര്‍ഥന പുരോഗമിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്
പുതുപ്പള്ളിയിലെ വീട്ടില്‍ പ്രാര്‍ഥന പുരോഗമിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളി വലിയ പള്ളിയില്‍ എത്തി. രാത്രി എട്ടരയോടെ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ പണി പുരോഗമിക്കുന്ന വീട്ടില്‍ നിന്ന് വിലാപ യാത്രയായി മൃതദേഹം സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടുപോകും. സ്വന്തം നാടിന്റെ വിരിമാറിലൂടെ അണമുറിയാത്ത ജനപ്രവാഹത്തെ വകഞ്ഞുമാറ്റിയായിരിക്കും വിലാപയാത്ര കടന്നുപോകുക.  പ്രിയനേതാവിനെ അവസാനമായി ഒന്നുകാണാനായി പുതുപ്പള്ളി ഒന്നാകെ ഒഴുകിയെത്തിയിരിക്കുകയാണ്.

പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ പണി പുരോഗമിക്കുന്ന വീട്ടില്‍ പ്രാര്‍ഥന പുരോഗമിക്കുകയാണ്. തറവാട് വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷമാണ് ഇവിടേക്ക് മൃതദേഹം എത്തിച്ചത്.

തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അശ്രുപൂജ അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞിരുന്നു. 

ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നുള്ള വിലാപയാത്ര ആരംഭിച്ചത്.ജന സമ്പര്‍ക്കത്തില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തില്‍ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലര്‍ച്ചെ 5.30നാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com