യുഎസിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സാണ്. ഇന്നലെ വൈകീട്ട് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണ് മരണ വിവരം അറിയിച്ചത്
ജാക്സൻ
ജാക്സൻ

കോട്ടയം: അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ (17) ആണ് മരിച്ചത്. കാലിഫോർണിയയിലാണ് സംഭവം. 

ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സാണ്. ഇന്നലെ വൈകീട്ട് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണ് മരണ വിവരം അറിയിച്ചത്. 

1992ലാണ് സണ്ണിയും കുടുംബവും യുഎസിലേക്ക് കുടിയേറിയത്. 2019ലാണ് അവസാനമായി നാട്ടിൽ വന്നത്. സംസ്കാരം യുഎസിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ജ്യോതി, ജോഷ്യ, ജാസ്മിൻ എന്നിവരാണ് ജാക്സന്റെ സഹോദരങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com