ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു; യുവതിയെ റോഡില്‍ എത്തിച്ചത് നാലുകിലോമീറ്റര്‍ സ്ട്രച്ചറില്‍ ചുമന്ന്

ആദിവാസി ഊരില്‍ പൊള്ളലേറ്റ യുവതിയെ റോഡരികില്‍ എത്തിച്ചത് നാലുകിലോമീറ്റര്‍ സ്ട്രച്ചറില്‍ ചുമന്ന്
പൊള്ളലേറ്റ യുവതിയെ സ്ട്രച്ചറില്‍ ചുമന്ന് കൊണ്ടുപോകുന്ന ദൃശ്യം
പൊള്ളലേറ്റ യുവതിയെ സ്ട്രച്ചറില്‍ ചുമന്ന് കൊണ്ടുപോകുന്ന ദൃശ്യം

തൃശൂര്‍: ആദിവാസി ഊരില്‍ പൊള്ളലേറ്റ യുവതിയെ റോഡരികില്‍ എത്തിച്ചത് നാലുകിലോമീറ്റര്‍ സ്ട്രച്ചറില്‍ ചുമന്ന്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊന്നുച്ചാമിയുടെ മകള്‍ രാധികയ്ക്കാണ് പൊള്ളലേറ്റത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെ മലക്കപ്പാറയ്ക്ക് അടുത്ത് വനമധ്യത്തില്‍ വീരന്‍ കുടിയിലാണ് സംഭവം. ഭക്ഷണം പാകം ചെയ്യുന്നതിനിടെ യുവതിയുടെ കാലിലാണ് പൊള്ളലേറ്റത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്ന് വനത്തിലൂടെ സ്ട്രച്ചറില്‍ ചുമന്നാണ് യുവതിയെ റോഡരികില്‍ എത്തിച്ചത്. 

ഏകദേശം നാലുകിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ സഞ്ചരിച്ചത്. തുടര്‍ന്ന് മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com