രണ്ട് വീടുകളുടെ പൂട്ട് തകർത്ത നിലയിൽ; കോഴിക്കോട് വൻ മോഷണം; 26 പവനും 42,000 രൂപയും അടിച്ചു മാറ്റി

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് തൊട്ടടുത്ത വീട്ടിൽ നിന്നു പത്ത് പവൻ സ്വർണവും 42,000 രൂപയും മോഷണം പോയെന്ന വിവരം ലഭിക്കുന്നത്
മോഷണം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു/ ടെലിവിഷൻ ദൃശ്യം
മോഷണം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു/ ടെലിവിഷൻ ദൃശ്യം

കോഴിക്കോട്: ഫറോക്കിൽ വീടുകളുടെ പൂട്ട് തകർത്ത് വൻ മോഷണം. രണ്ട് വീടുകളിൽ നിന്നായി 26 പവൻ സ്വർണവും 42,000 രൂപയും മോഷണം പോയി. ഇന്നലെ രാത്രിയിലാണ് സംഭവം. വീടുകളുടെ പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ഇന്ന് രാവിലെയാണ് വീട്ടുകാർ പൂട്ട് തകർത്ത് മോഷണം നടന്നതായി മനസിലാക്കുന്നത്. 

ഫറോക്ക് കുറ്റിക്കാട് അബ്ദുൽ ലത്തീഫിന്റെ വീട്ടിൽ നിന്നു 16 പവൻ സ്വർണം മോഷണം പോയി. ഇവർ പൊലീസിൽ ഉടൻ തന്നെ വിവരമറിയിച്ചു. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് തൊട്ടടുത്ത വീട്ടിൽ നിന്നു പത്ത് പവൻ സ്വർണവും 42,000 രൂപയും മോഷണം പോയെന്ന വിവരം ലഭിക്കുന്നത്. 

ഇരു വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തി. ഈ പ്രദേശത്ത് നേരത്തെ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com