ഏക സിവില്‍കോഡ്:  മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാറിലേക്ക് സിപിഎമ്മിനും ക്ഷണം

ജമാ അത്തെ ഇസ്ലാമിയും ഈ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമാണ്
എംവി ​ഗോവിന്ദൻ, സാദിഖലി തങ്ങൾ, പിഎംഎ സലാം/ ഫയൽ
എംവി ​ഗോവിന്ദൻ, സാദിഖലി തങ്ങൾ, പിഎംഎ സലാം/ ഫയൽ

മലപ്പുറം: ഏക വ്യക്തി നിയമത്തിനെതിരായ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സെമിനാറിലേക്ക് സിപിഎമ്മിനും ക്ഷണം. രാഷ്ട്രീയ പാര്‍ട്ടി സെമിനാര്‍ അല്ല ഇത്. മുസ്ലിം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സെമിനാര്‍ നടത്തുന്നത്. അവര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും മത സംഘടനകളെയും ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. 

സിപിഎമ്മിനെയും സിപിഐയേയും കോണ്‍ഗ്രസിനേയും ക്ഷണിച്ചതായാണ് അറിഞ്ഞത്. മുസ്ലിം ലീഗിനും ക്ഷണം ലഭിച്ചിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയും ഈ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമാണ്. ഈ മാസം 26 ന് കോഴിക്കോട് വെച്ചാണ് സെമിനാര്‍. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിലാണ് സെമിനാര്‍ നടക്കുക. 

ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും, ലീഗ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ സമസ്ത സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള യുഡിഎഫിലെ മറ്റു കക്ഷികളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ലീഗ് സിപിഎം സെമിനാറില്‍ നിന്നും വിട്ടു നിന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com