കൊല്ലപ്പെട്ട അബ്ദുള്ളയും ജമീലയും
കൊല്ലപ്പെട്ട അബ്ദുള്ളയും ജമീലയും

തൃശൂരില്‍ കൊച്ചുമകന്‍ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി

കൊച്ചുമകന്‍ മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു

തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് കൊച്ചുമകന്‍ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം. 

അയല്‍വാസികളാണ് വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചുമകന്‍ മുന്ന എന്ന അജ്മലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. 

കൊലപാതകത്തിന് ശേഷം ഇയാള്‍ വീട്ടില്‍ നിന്നും പോയി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. മുന്നയുടെ പിതാവ് നേരത്തെ മരിച്ചുപോയി. മാതാവ് മറ്റൊരു വിവാഹം കഴിച്ചു. ഇതേത്തുടര്‍ന്ന്  മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചു വന്നിരുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com