കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ; പ്രതിരോധശേഷി കൂട്ടാൻ കടൽപ്പായലിൽ നിന്ന്‌ പ്രകൃതിദത്ത ഉത്പ്പന്നം

കടൽപ്പായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്
കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സ്‌ട്രാക്റ്റ്
കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സ്‌ട്രാക്റ്റ്

കൊച്ചി: കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്ക് പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽപ്പായലിൽ നിന്ന്‌ പ്രകൃതിദത്ത ഉത്പ്പന്നം. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) കടൽമീൻ ഇമ്യുണോആൽഗിൻ എക്‌സ്‌ട്രാക്റ്റ് എന്ന ഉത്പ്പന്നം നിർമിച്ചത്. കടൽപ്പായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 

സാർസ് കോവ്-2 ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറൽ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കൽ ഉത്പ്പന്നത്തിനുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്‌നോളജി ഫിഷ് ന്യൂട്രീഷൻ ആൻഡ്‌ ഹെൽത്ത് ഡിവിഷൻ മേധാവി ഡോ. കാജൽ ചക്രവർത്തി പറഞ്ഞു. സാർസ് കോവ്-2 ഡെൽറ്റ വകഭേദങ്ങൾ ബാധിച്ച കോശങ്ങളിൽ വൈറസ് ബാധയുടെ വ്യാപ്തി കുറയ്‌ക്കാനും അമിത അളവിലുള്ള സൈറ്റോകൈൻ ഉത്പാദനം നിയന്ത്രിച്ച് പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഇത്‌ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുള്ള ഉത്പ്പന്നത്തിന് പാർശ്വഫലങ്ങളില്ലെന്നും ​ഗവേഷകർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com