'കയ്യിലേയും കാലിലേയും തഴമ്പ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ല; തെങ്ങില്‍ കയറുന്നവര്‍ക്ക് പെണ്ണ് കിട്ടാത്ത അവസ്ഥ'

കള്ളിന്റെയും നീരയുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍ സാധ്യത കേരളത്തില്‍ ഉണ്ടാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: തെങ്ങില്‍ കയറാന്‍ ആളെ കിട്ടാനില്ലെന്നും, ചെറുപ്പക്കാരൊന്നും കള്ള് ചെത്താന്‍ വരുന്നില്ലെന്നും ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. കയ്യിലേയും കാലിലേയും തഴമ്പ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടാത്തതാണ് കാരണം. ബോധവല്‍ക്കരണം കൊണ്ടേ ഇതിനെ മാറ്റാനാവൂ. 

തെങ്ങില്‍ കയറുന്നവര്‍ക്ക് തഴമ്പുള്ളതിനാല്‍ വധുവിനെ കിട്ടാനില്ല. സൗന്ദര്യ ശാസ്ത്ര പ്രകാരം സ്ത്രീകള്‍ക്ക് ഇത് ഇഷ്ടമല്ല. അതിനാല്‍ അവര്‍ക്ക് പെണ്ണ് കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ട് യുവാക്കള്‍ ഇപ്പോള്‍ ഈ തൊഴില്‍ ഇഷ്ടപ്പെടുന്നില്ല. തെങ്ങില്‍ കയറാന്‍ പുതിയ സംവിധാനം കണ്ടെത്തണമെന്നും ഇപി ജയരാജന്‍ പറഞ്ഞു. 

കള്ള് ലിക്കര്‍ അല്ല. കള്ള് യഥാര്‍ഥത്തില്‍ നല്ലൊരു പോഷകാഹാരമാണ്. ലഹരിയില്ലാത്ത പാനീയമായി കള്ളിനെ കാണണം. രാവിലെ എടുത്ത ഉടന്‍ തന്നെ കഴിക്കുന്നതില്‍ വലിയ തെറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. പിന്നീടാണത് ലഹരിയായിത്തീരുന്നത്.

കള്ളിന്റെയും നീരയുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍ സാധ്യത കേരളത്തില്‍ ഉണ്ടാകും. ഇപ്പോള്‍ ആളുകള്‍ കള്ളുഷാപ്പില്‍ പോകുന്നത് ഒളിസങ്കേതത്തില്‍ പോകുന്നതുപോലെയാണ്. മദ്യനയവുമായി ബന്ധപ്പെട്ട് എഐടിയുസിക്ക് എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ച നടത്താം. റിസോര്‍ട്ടുകളില്‍ തെങ്ങുണ്ടെങ്കില്‍ അവര്‍ ചെത്തി കൊടുക്കട്ടെയെന്നും ഇപി ജയരാജന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com