കാഥികൻ തേവർതോട്ടം സുകുമാരൻ അന്തരിച്ചു

സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്
തേവർതോട്ടം സുകുമാരൻ
തേവർതോട്ടം സുകുമാരൻ

കൊല്ലം: കാഥികൻ തേവർതോട്ടം സുകുമാരൻ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഞ്ചൽ ചോരനാട് കലാസദനത്തിൽ ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്. 

കഥാപ്രസം​ഗകലയെ ജനകീയമാക്കിയവരിൽ മുൻനിരക്കാരനും പുരോഗമന സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടോളം കേരളത്തിനകത്തും പുറത്തുമായി പതിനയ്യായിരത്തിലധികം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു.  കാഥികരായ വി സാംബശിവൻ, കെടാമംഗലം സദാനന്ദൻ എന്നിവർക്കൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ദീർഘകാലം സംഘടനയുടെ സെക്രട്ടറിയായിരുന്നു. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും നിരവധി കഥകള്‍ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. 

കേരള സംഗീതനാടക അക്കാദമി 1994-ല്‍ കഥാപ്രസംഗത്തിനുള്ള പുരസ്‌കാരവും 2000 -ല്‍ ഫെലോഷിപ്പും നല്‍കിയിട്ടുണ്ട്. പുരോഗമന കഥാപ്രസംഗ കലാസംഘടനയുടെ വി സാംബശിവൻ പുരസ്കാരം, യുവകലാസാഹിതി പുരസ്കാരം, വി  സാംബശിവൻ സ്മാരക അവാർഡ് തുടങ്ങിയവ ലഭിച്ചു. ഭാര്യ: കെ സുരുചി.  മക്കൾ: ഡോ. എസ്‌ എസ്‌ ഫിലോമിന (അധ്യാപിക, അഞ്ചാലുംമൂട് ഗവ. എച്ച്എസ്എസ്), എസ്‌ എസ്‌ പ്രമീള (മാനേജർ, കേരള ബാങ്ക് പന്തളം), എസ്‌ എസ്‌ പ്രിയംവദ (റവന്യു വകുപ്പ്‌, പുനലൂർ), എസ്‌ എസ്‌ പ്രതാപ് തേവർതോട്ടം (അസിസ്റ്റന്റ്‌ പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം).

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com