അധ്യാപികയ്‌ക്കെതിരെ അപവാദ പ്രചരണം; സഹപ്രവർത്തകയ്‌ക്ക് 2 വർഷം കഠിന തടവ്

വൃക്ക ദാനം ചെയ്‌തിട്ടില്ലെന്നും ആളുകളെ വഞ്ചിക്കുകയാണെന്നും പ്രചരിപ്പിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: അധ്യാപികയ്‌ക്കെതിരെ അപവാദം പ്രചരിപ്പിച്ച കേസിൽ സഹപ്രവർത്തകയ്‌ക്ക് രണ്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മുട്ടമ്പലം സ്വദേശിനി രാജി ചന്ദ്രനെതിരെ പാറമ്പുഴ സ്‌കൂളിലെ കായിക അധ്യാപികയായ മിനി മാത്യുവാണ് പരാതി നൽകിയത്. മിനി മാത്യുവും രാജി ചന്ദ്രനും ഓൾ ഇന്ത്യ സിറ്റിസൻസ് വിജിലൻസ് കമ്മിറ്റി എന്ന സംഘടനയിലെ പ്രവർത്തകരായിരുന്നു. 

2014ൽ സ്‌കൂളിലെ വിദ്യാർഥിനിക്ക് മിനി വൃക്ക ദാനം ചെയ്‌തിരുന്നു. എന്നാൽ ഇത് നുണയാണെന്നും പണപ്പിരിവു നടത്തി മിനി ആളുകളെ വഞ്ചിക്കുകയാണെന്നും രാജി പ്രചരിപ്പിച്ചതായാണ് കേസ്. കേസിൽ രാജി ചന്ദ്രൻ കുറ്റക്കാരിയാണെന്ന് കണ്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെതാണ് വിധി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com