വയനാട്ടില്‍ നിന്ന് മൂന്ന് കോടിയുടെ കുരുമുളക് മുംബൈയിലേക്ക് കടത്തി തട്ടിപ്പ്; പ്രതി പിടിയില്‍ 

മുംബൈ സ്വദേശി മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാണ് പിടിയിലായത്.
അറസ്റ്റിലായ പ്രതി
അറസ്റ്റിലായ പ്രതി

കല്‍പ്പറ്റ: 1090 ക്വിന്റല്‍ കുരുമുളക് മുംബൈയിലേക്ക് കടത്തി തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. പണം നല്‍കാമെന്ന് പറഞ്ഞാണ് വ്യാപാരികളില്‍ നിന്ന് ഇയാള്‍ കുരുമുളക് ശേഖരിച്ച് കൊണ്ടുപോയത്. മുംബൈ സ്വദേശി മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാണ് പിടിയിലായത്. വയനാട് വെള്ളമുണ്ട പൊലീസ്് ഇയാളെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

വയനാട്ടിലെ വിവിധ വ്യാപാരികളില്‍ നിന്ന് ഉടന്‍ പണം നല്‍കാമെന്ന് കബളിപ്പിച്ചാണ് 1090 ക്വിന്റല്‍ കുരുമുളക് തട്ടിയത്. 2019ലായിരുന്നു സംഭവം. മൂന്ന് കോടിയോളം വിലവരുന്ന കുരുമുളകാണ് വയനാട്ടില്‍ നിന്ന് ഇയാള്‍ മുംബൈയിലേക്ക് കൊണ്ടുപോയത്. അതിനുശേഷം ഇയാള്‍ ഒളിവില്‍ പോയി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കുറിച്ച് ഒരുവിവരവും ലഭിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് പ്രതിയെ കണ്ടെത്തുകയെന്നത് പൊലീസിന് ദുഷ്‌കരമായി.

കഴിഞ്ഞദിവസം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളുമുണ്ട പൊലീസ് മുംബൈയില്‍ എത്തുകയായിരുന്നു. അവിടെ വച്ചാണ് പ്രതി മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com