വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്

തൊണ്ടയിടറി പാടിയ ഉമ്മയെ സഹായിക്കാൻ ഓടിയെത്തിയ പത്താം ക്ലാസുകാരി; അഭിനന്ദനവുമായി മന്ത്രിയും 

കാഴ്ചയില്ലാത്ത ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഒരു ഉമ്മ തൊണ്ടയിടറി പാടുന്നത് കേട്ട് ഓടിയെത്തിയ ആതിര അവരോട് വിശ്രമിക്കാൻ പറഞ്ഞ് മൈക്ക് ഏറ്റുവാങ്ങുകയായിരുന്നു

തിരുവനന്തപുരം: റോഡരികിൽ പാട്ട് പാടി ക്ഷീണിച്ച ഒരു ഉമ്മയെ സഹായിക്കാൻ ഓടിയെത്തിയ പത്താം ക്ലാസുകാരിയെ തേടി മന്ത്രിയുടെ അഭിനന്ദനം. മലപ്പുറം നിലമ്പൂർ സ്വദേശിയായ ആതിരയെ മന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചു. 

സ്‌കൂൾ തുറക്കും മുമ്പ് സാധനങ്ങൾ വാങ്ങാൻ അച്ഛനൊപ്പം രാത്രിയിൽ ടൗണിലെത്തിയപ്പോഴാണ് പാട്ടുപാടി തളർന്ന കുടുംബത്തെ ആതിര കണ്ടത്. കാഴ്ചയില്ലാത്ത ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഒരു ഉമ്മ തൊണ്ടയിടറി പാടുന്നത് കേട്ട് ഓടിയെത്തിയ ആതിര അവരോട് വിശ്രമിക്കാൻ പറഞ്ഞ് മൈക്ക് ഏറ്റുവാങ്ങുകയായിരുന്നു. 'ലാ ഇലാഹ ഇല്ലള്ളാഹു, താലോലം താലോലം' തുടങ്ങിയ പാട്ടുകൾ പാടുന്ന ആതിരയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഞൊടിയിടയിലാണ് വൈറലായത്. 

മലപ്പുറം പോത്തുകല്ല് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ആതിര കെ അനീഷ്. ഇന്ത്യൻ ആർമിയിൽ ചേരാനാണ് ഇഷ്ടം എന്ന് ആതിര മന്ത്രിയോട് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com