‌‌‌വിവാഹസത്‌കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ, 140ഓളം പേർ ആശുപത്രിയിൽ; വില്ലനായത് മന്തി ബിരിയാണിക്കൊപ്പം വിളമ്പിയ മയോണൈസ്?

ശനിയാഴ്‌ച രാത്രി നിക്കാഹിൽ പങ്കെടുത്തു ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിരുന്നിൽ മന്തി ബിരിയാണിയാണു വിളമ്പിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ വിവാഹസത്‌കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് 140ഓളം പേർ ആശുപത്രിയിൽ. എരമംഗലം കിളയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പനിയും ഛർദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരും ഗുരുതരാവസ്ഥയിലില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. 

പെരുമ്പടപ്പ് അയിരൂർ സ്വദേശിയുടെ മകളുടെ വിവാഹമായിരുന്നു ഞായറാഴ്‌ച. തലേദിവസമായ ശനിയാഴ്‌ച രാത്രിയായിരുന്നു നിക്കാഹ്. നിക്കാഹിൽ പങ്കെടുത്തു ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിരുന്നിൽ മന്തി ബിരിയാണിയാണു വിളമ്പിയത്. കാറ്ററിങ് കമ്പനിക്കായിരുന്നു ഭക്ഷണച്ചുമതല. മയോണൈസ് കഴിച്ചവർക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ‌

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com