പത്തുവയസുകാരിയെ പലതവണ പീഡിപ്പിച്ചു; 32കാരന് 83 വര്‍ഷം തടവ്

തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷ് ആണ് വിധി പറഞ്ഞത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍:  പത്തുവയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 83 വര്‍ഷം തടവുശിക്ഷ. 32കാരനായ പൂളിങ്ങോം പാലാംതടം കാണിക്കാരന്‍ കെഡി രമേശിനെയാണ് ശിക്ഷിച്ചത്. 83 വര്‍ഷം തടവിനു പുറമെ 1.15 ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷ് ആണ് വിധി പറഞ്ഞത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.

2018 ഏപ്രിലിലാണ് സംഭവം. പയ്യന്നൂര്‍ സിഐ ആയിരുന്ന എംപി ആസാദ് ചെറുപുഴ എസ്‌ഐ എംഎന്‍ ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com