ബിരുദ വിദ്യാർത്ഥിയുടെ ആത്മഹത്യ: സമരം അവസാനിപ്പിക്കാൻ ചർച്ച, മന്ത്രിമാർ ഇന്ന് അമൽ ജ്യോതി കോളജിലെത്തും 

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് വിദ്യാർത്ഥികളുമായി ചർച്ച നടത്തുന്നത്
അമൽ ജ്യോതി ‌കോളജിന് മുന്നിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം/ എക്സ്പ്രസ് ചിത്രം
അമൽ ജ്യോതി ‌കോളജിന് മുന്നിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം/ എക്സ്പ്രസ് ചിത്രം

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സഹപാഠികൾ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിതല സമിതിയുമായുള്ള ചർച്ച ഇന്ന് നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് വിദ്യാർത്ഥികളുമായി ചർച്ച നടത്തുന്നത്. ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതേസമയം അധ്യാപകർക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. 

രാവിലെ പത്ത് മണിക്ക് കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിൽ വച്ചാണ് ചർച്ച നക്കുന്നത്. പത്ത് വിദ്യാർത്ഥി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് അറിയച്ചു. മാനേജ്‌മെന്റ് പ്രതിനിധികളും ചർച്ചയ്ക്കെത്തും. സംഭവത്തിൽ, സാങ്കേതിക സർവകലാശാലയുടെ അന്വേഷണവും ഇന്ന് തുടങ്ങും. അന്വേഷണ കമ്മീഷൻ ഇന്ന് കാമ്പസിലെത്തി അന്വേഷണം തുടങ്ങും.

അമൽജ്യോതി കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കാൻ കാരണം അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മാനസ്സിക പീഡനമാണെന്ന് ആരോപിച്ച് വിദ്യാർഥികളും ബന്ധുക്കളും രംഗത്തുവന്നിരുന്നു. ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനിയായ തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് എച്ച്ഒഡിയും അധ്യാപകരും ഹോസ്റ്റൽ വാർഡനും ശ്രദ്ധയെ മാനസ്സികമായി തകർക്കുന്ന തരത്തിലാണ് പെരുമാറിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com