തെളിവെടുപ്പിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍

സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കൈവിലങ്ങുമായി ജിതിന്‍ രക്ഷപ്പെടുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പത്തനംതിട്ട വയ്യാറ്റുപുഴയില്‍ വെച്ച് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍. മീന്‍കുഴി തോട്ടുഭാഗം സ്വദേശി ജിതിനാണ് പിടിയിലായത്.

ഇന്നു പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് ജിതിന്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഇന്നലെ വൈകീട്ട് തെളിവെടുപ്പിനിടെയാണ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. 

സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കൈവിലങ്ങുമായി ജിതിന്‍ രക്ഷപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com