'എന്നാലും എന്റെ വിദ്യേ...'

എന്നാലും എന്റെ വിദ്യേ... എന്ന പ്രതികരണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പികെ ശ്രീമതി വ്യക്തമാക്കി
ചിത്രം: സോഷ്യൽ മീഡിയ
ചിത്രം: സോഷ്യൽ മീഡിയ

കണ്ണൂര്‍: വ്യാജരേഖയുണ്ടാക്കി ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയ വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ പി കെ ശ്രീമതി ടീച്ചര്‍. എന്നാലും എന്റെ വിദ്യേ... എന്നായിരുന്നു ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

ഇതിനു പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനത്തില്‍ പി കെ ശ്രീമതി ടീച്ചര്‍ ആരോപണവിധേയയായ വിദ്യയ്ക്ക് അനുമോദനം നല്‍കുന്നതിന്റെ ചിത്രം കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. 

അതേസമയം 'എന്നാലും എന്റെ വിദ്യേ...' എന്ന പ്രതികരണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പികെ ശ്രീമതി വ്യക്തമാക്കി. 'എന്നാലും വിദ്യേ നീ ഈ കുടുക്കില്‍പ്പെട്ടല്ലോ എന്നാണ് ഉദ്ദേശിച്ചത്. വ്യാജരേഖ ആരുണ്ടാക്കിയാലും തെറ്റാണ്. 

മഹിളാ അസോസിയേഷന്‍ സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയാണ്. ആ കുട്ടി ഇങ്ങനെ ചെയ്തു എന്നു കേട്ടപ്പോള്‍ ഉള്ള പ്രതികരണമാണത്. എന്നാലും എന്റെ വിദ്യേ എന്നുള്ളത് മനസ്സില്‍ നിന്നുണ്ടായ പ്രതികരണം' ആണെന്നും പികെ ശ്രീമതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com