തൃശൂർ: അതിരപ്പിള്ളിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ അശോക് (35) ആണ് മരിച്ചത്.
വെറ്റിലപ്പാറ അരൂർ മുഴിയിലാണ് അപകടം. വിനോദ യാത്രയ്ക്ക് വന്ന അശോക് കുളിക്കാനാണ് പുഴയിലിറങ്ങിയത്.
ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. സൂലൂർ സ്വദേശിയായ അശോകും കുടുംബവും അതിരപ്പിള്ളിയിൽ സ്വകാര്യ റിസോർട്ടിലായിരുന്നു താമസിച്ചത്. ഉച്ചക്ക് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അശോക് മുങ്ങി പോവുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക