രണ്ടുവര്‍ഷമായി ഒന്നിച്ച് താമസം; 48കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; കോട്ടയത്ത് യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കോട്ടയം തലപ്പലത്ത് അമ്പാറയില്‍ താമസിക്കുന്ന ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ഒപ്പംതാമസിച്ചിരുന്ന 48കാരിയെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടയം തലപ്പലത്ത് അമ്പാറയില്‍ താമസിക്കുന്ന ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൊച്ചുപുരക്കല്‍ ബിജുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു കൊലപാതകം. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം.

ഇരുവരും കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇന്നലെ രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബിജുമോന്‍ ഭാര്‍ഗവിയെ കമ്പിപാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൃത്യംനടത്തിയ ശേഷം ബിജുമോന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com