പേരാമ്പ്രയില്‍ വന്‍ തീപിടുത്തം; സൂപ്പര്‍മാര്‍ക്കറ്റ് അടക്കം മൂന്നു കെട്ടിടങ്ങള്‍ അഗ്നിക്കിരയായി

സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം
പേരാമ്പ്രയിലെ തീപിടുത്തം/ ടിവി ദൃശ്യം
പേരാമ്പ്രയിലെ തീപിടുത്തം/ ടിവി ദൃശ്യം

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയില്‍ വന്‍ തീപിടുത്തം. രാത്രി 11 മണിയോടെയാണ് സംഭവം. ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപമുള്ള പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. പരിസരത്തെ കടകളിലേക്കും തീ പടര്‍ന്നു.  തീപിടുത്തത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു.

സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. തീപിടിത്തമുണ്ടായപ്പോള്‍ കെട്ടിടത്തിനകത്ത് ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തമൊഴിവാക്കി. നാട്ടുകാരും പൊലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു.  

ഇതിനിടെ പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. തുടർന്ന് വടകര, കുറ്റിയാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ അണയ്ക്കാനായത്. തീപിടുത്തത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com