എ സനേഷിന് പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് 

2022 ജൂലൈ 30 ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച 'സെക്യൂരിറ്റി ബ്രീച്ച് 'എന്ന ചിത്രത്തിനാണ് അവാര്‍ഡ്
എ സനേഷ്/ഫെയ്‌സ്ബുക്ക്‌
എ സനേഷ്/ഫെയ്‌സ്ബുക്ക്‌

കണ്ണൂര്‍: മികച്ച വാര്‍ത്താ ചിത്രത്തിന് കണ്ണൂര്‍ പ്രസ്‌ക്ലബ്  ഏര്‍പ്പെടുത്തിയ 2022 ലെ പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി ബ്യൂറോയിലെ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രഫര്‍ എ സനേഷിന്.
2022 ജൂലൈ 30 ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച 'സെക്യൂരിറ്റി ബ്രീച്ച് 'എന്ന ചിത്രത്തിനാണ് അവാര്‍ഡ്. 10,000 രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമ്മാനിക്കും. 

മുതിര്‍ന്ന ഫോട്ടോ ജേര്‍ണലിസ്റ്റുകളായ പി.മുസ്തഫ, അലി കോവൂര്‍, ചിത്രകാരനും കലാനിരൂപകനുമായ ഡോ. മഹേഷ് മംഗലാട്ട്  എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. വാര്‍ത്താമൂല്യം, ഒരു നിമിഷത്തില്‍ മാത്രം ലഭിക്കാനിടയുള്ള ചിത്രമെന്ന അപൂര്‍വ്വത എന്നിവയാണ് ചിത്രത്തെ അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് ജൂറിയംഗങ്ങള്‍ വിലയിരുത്തി. 

പത്രസമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍, സെക്രട്ടറി കെ.വിജേഷ്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ്, ജൂറിയംഗങ്ങളായ പി.മുസ്തഫ, അലി കോവൂര്‍, ഡോ.മഹേഷ് മംഗലാട്ട് എന്നിവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com