തൃശൂര്‍: ഷൊര്‍ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതു പേര്‍ക്കു പരിക്കേറ്റു. രണ്ടു പേരുടെ നില ഗുതുരമാണ്. ഷൊര്‍ണൂരിനടുത്ത് കൂനത്തറയിലാണ് അപകടം.
ഷൊര്‍ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഗുരുവായൂരില്‍ നിന്ന് തിരിച്ചുവരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഒരു ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ