മന്ത്രി പങ്കെടുത്ത പരിപാടിക്ക് എത്തിയില്ല; കുടുംബശ്രീ അം​ഗങ്ങൾക്ക് 100 രൂപ പിഴ 'ശിക്ഷ', വിവാദമായതോടെ പിൻവലിച്ചു

പുനലൂർ നഗരസഭയിൽ  ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതാണ് പിഴ വിധിക്കാൻ കാരണമായത്
മന്ത്രി പങ്കെടുത്ത പരിപാടിക്ക് എത്തിയില്ല; കുടുംബശ്രീ അം​ഗങ്ങൾക്ക് 100 രൂപ പിഴ 'ശിക്ഷ', വിവാദമായതോടെ പിൻവലിച്ചു


കൊല്ലം; മന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്ന് വിട്ടുനിന്ന കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് 100 രൂപ വീതം പിഴ ശിക്ഷ. പുനലൂർ നഗരസഭയിൽ  ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതാണ് പിഴ വിധിക്കാൻ കാരണമായത്. കായിക മന്ത്രിയായിരുന്നു സ്റ്റേഡിയം ഉ​ദ്ഘാടനം ചെയ്തത്. പിഴ ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തായത് ചർച്ചയായതോടെ സിഡിഎസ് ഉപാധ്യക്ഷ പിഴ പിൻവലിച്ചു. 

കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിലും സാംസ്കാരിക ഘോഷയാത്രയിലും  മതിയായ ജനപങ്കാളിത്തം ഇല്ലെന്ന പരാതിയെത്തുടർന്നാണ് പിഴ ചുമത്തൽ ആഹ്വാനം നടന്നത്.  മന്ത്രി വി. അബ്ദുൽ റഹ്മാനായിരുന്നു ഉദ്ഘാടകൻ. പരിപാടിയിൽ എല്ലാ അംഗങ്ങളും  പങ്കെടുക്കാനായി എല്ലാ അയൽക്കൂട്ടങ്ങൾക്കും തൊളിക്കോട് വാർഡിൽപ്പെട്ട സിഡിഎസ്  വൈസ് ചെയർപഴ്സൻ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ വാർഡിൽ നിന്നു  പങ്കെടുക്കുമെന്ന് പറഞ്ഞവർ പോലും എത്തിയില്ല. ഇതാണ് പഴ ഈടാക്കാൻ കാരണമായത്. 

ശബ്ദസന്ദേശം പുറത്തായതോടെ പ്രതിഷേധവുമായി നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ രം​ഗത്തെത്തി. നഗരസഭയ്ക്ക് ഉള്ളിലെ കുടുംബശ്രീ ഓഫിസിൽ എത്തി ഉപരോധം സംഘടിപ്പിച്ചു. വനിതാ കൗൺസിൽ അംഗങ്ങൾ സിഡിഎസ് ഉപാധ്യക്ഷയുടെ ബോർഡിനു മുന്നിൽ 100 രൂപ നോട്ടുകൾ വയ്ക്കുകയും  ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com