വിദ്യ കാണാമറയത്തു തന്നെ; കരിന്തളം കോളജിൽ ​ഹാജരാക്കിയതും വ്യാജ സർട്ടിഫിക്കറ്റ്; മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ

കേസിൽ തെളിവു ശേഖരണം പൂർത്തിയായെന്ന് അ​ഗളി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു
വിദ്യ/ ഫെയ്സ്ബുക്ക് ചിത്രം
വിദ്യ/ ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം: വ്യാജ രേഖ കേസിലെ പ്രതി കെ വിദ്യയെ 12ാം ദിവസവും കണ്ടെത്താനാകാതെ പൊലീസ്. വിദ്യ വടക്കൻ കേരളത്തിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 

കേസിൽ തെളിവു ശേഖരണം പൂർത്തിയായെന്ന് അ​ഗളി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. വിദ്യക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു. വിദ്യ വ്യാജ രേഖ ചമച്ചുവെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണം. ഇതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് വ്യക്തമാക്കി. 

അതിനിടെ വിദ്യ കരിന്തളം സർക്കാർ കോളജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു കണ്ടെത്തി. കൊളജിയേറ്റ് എജുക്കേഷൻ അധികൃതരാണ് പരിശോധയിൽ ഇക്കാര്യം കണ്ടെത്തിയത്. വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്യും. 

പിഎച്ച്ഡിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാലടി സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് യോ​ഗം ചേരുന്നുണ്ട്. വിദ്യയുടെ വിഷയം യോ​ഗത്തിൽ ചർച്ചയായേക്കും.

കേസിൽ അട്ടപ്പാടി കോളജ് പ്രിൻസിപ്പൽ, അന്റർവ്യൂ ബോർഡ് അം​ഗങ്ങൾ എന്നിവരുടെ വിശദ മൊഴി അ​ഗളി പൊലീസ് എടുത്തു. സിസിവിടി ദൃശ്യങ്ങളും ശേഖരിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com