കോട്ടയം: മെഡിക്കല്‍ കോളജില്‍ പൊലീസുകാരന് കൊണ്ടുവന്ന രോഗി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ കെട്ടിയിട്ടു. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണിമുഴക്കി. പരാതി നല്‍കിയിട്ടും നടപടി വൈകിയെന്ന് ഡോക്ടര്‍ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത ഗാന്ധി നഗര്‍ പൊലീസ്, വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.
ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാനാണ് രോഗിയെ കൊണ്ടുവന്നത്. അക്രമാസക്തനായ ഇയാള്‍, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ