ലിങ്കുകളിലൂടെ അയച്ചുകിട്ടുന്ന .apk , .exe ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്; ചതിക്കുഴിയില്‍ വീഴരുതെന്ന് കേരള പൊലീസ് 

പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകൾ ഒരു കാരണവശാലും ഡൗൺലോഡ് ചെയ്യരുത്
കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം
കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

തിരുവനന്തപുരം: പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന ഫയലുകള്‍ ഒരു കാരണവശാലും ഡൗണ്‍ലോഡ് ചെയ്യുകയോ, ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. .apk , .exe എന്നി എക്സ്റ്റന്‍ഷനുകള്‍ ഉള്ള ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ചതിക്കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും സ്വയം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും  ആക്രമണകാരികളായ മാല്‍വെയറുകള്‍  ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച്, ഉടമയെ കബളിപ്പിച്ച്  തന്ത്രപ്രധാന വിവരങ്ങള്‍ തട്ടിയെടുക്കുന്ന തട്ടിപ്പുകള്‍ കൂടിവരുകയാണ്. ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകള്‍ അയച്ചു നല്‍കുകയും, അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തട്ടിപ്പുകാര്‍ക്ക്  ഫോണിന്റെയും, കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുന്നു.  തുടര്‍ന്ന്  അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും,  അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും  മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കഴിയുന്നു. 
പ്‌ളേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെയല്ലാതെ,  വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന  .apk , .exe എന്നി എക്സ്റ്റന്‍ഷനുകള്‍ ഉള്ള ഫയലുകള്‍ ഒരുകാരണവശാലും ഡൌണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്.  സ്വയം മുന്‍കരുതല്‍ സ്വീകരിക്കുന്നത്  ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ സഹായിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com