വ്യാജസര്‍ട്ടിഫിക്കറ്റ്; നിഖില്‍ തോമസിനെ സിപിഎം പുറത്താക്കി

നിഖിലിന്റെത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും പാര്‍ട്ടി ജില്ല കമ്മറ്റി വിലയിരുത്തി
നിഖില്‍ തോമസ്
നിഖില്‍ തോമസ്

ആലപ്പുഴ:  കായംകുളം എംഎസ്എം കോളജിലെ വ്യാജബിരുദക്കേസില്‍ പൊലീസ് തേടുന്ന എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെ സിപിഎം പുറത്താക്കി. കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് അംഗമായിരുന്നു നിഖില്‍. ജില്ലാ കമ്മറ്റിയുടെ നിര്‍ദേശത്തെ തുടന്നാണ് നടപടി. നിഖിലിന്റെത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും പാര്‍ട്ടി ജില്ല കമ്മറ്റി വിലയിരുത്തി.

ബിരുദം വ്യാജമാണെന്നു കേരള, കലിംഗ സര്‍വകലാശാലാ അധികൃതര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ, തിങ്കളാഴ്ച വൈകിട്ട് ഏഴിനാണു നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയത്. കായംകുളം ടൗണ്‍ ആണ് അവസാന ടവര്‍ ലൊക്കേഷന്‍. ഞായറാഴ്ച ഈ അഭിഭാഷകന്‍ നിഖിലിനൊപ്പം തിരുവനന്തപുരത്തു പോയിരുന്നതായി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചു പൊലീസ് കണ്ടെത്തിയിരുന്നു. 

നിഖിലിനെ നേരത്തെ എസ്എഫ്‌ഐയും  പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com