വർഷം രണ്ട് കോടിയിലധികം വരുമാനം, ഒറ്റത്തവണ നികുതി അടച്ചിട്ടില്ല; വ്ളോ​ഗർമാരുടെ അക്കൗണ്ടുകൾ നീക്കാൻ നിർ​ദേശം

30 പേരുടെ അക്കൗണ്ടുകളാണ് മാസങ്ങളോളം നിരീക്ഷിച്ചത്. ഇതിൽ 13 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയാണ് പരിശോധന ആരംഭിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; വ്ളോ​ഗർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത് മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷം. 30 പേരുടെ അക്കൗണ്ടുകളാണ് മാസങ്ങളോളം നിരീക്ഷിച്ചത്. ഇതിൽ 13 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയാണ് പരിശോധന ആരംഭിച്ചത്. നികുതി അടക്കാൻ തയാറാവാത്തവർക്കെതിരെ നടപടി കടുപ്പിക്കാനാണ് തീരുമാനം.

ഇന്നലെയാണ് കേരളത്തിലെ പ്രമുഖ വ്ളോ​ഗർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നത്. വർഷം രണ്ട് കോടിയിൽ അധികം വരുമാനമുള്ള ചിലർ ഒരിക്കൽപോലും ആദായനികുതി അടച്ചിട്ടില്ല. ചിലർ ആദായനികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ ഇത്തരം വരുമാനം ലഭിക്കുന്ന കാര്യം മറച്ചുവെച്ചു. എന്നാൽ ഇവർക്ക് നൽകുന്ന വേതനത്തേക്കുറിച്ച് സേവനദാതാക്കളുടെ പക്കൽ കൃത്യമായ കണക്കുണ്ട്. ഇത് വ്യക്തി​ഗത വിവരങ്ങൾ ഉൾപ്പെടില്ല. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടാൽ ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറേണ്ടതായി വരും. 

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വരുമാന സ്രോതസ്സുകൾ വെളിപ്പെടുത്താനുള്ള അവസരമാണ് ഐടി വിഭാ​ഗം വ്ളോ​ഗർമാർക്ക് നൽകിയിരിക്കുന്നത്. അവർ നൽകിയ കണക്കുകൾ പരിശോധിച്ച ശേഷം സേവന ദാതാക്കളഓട് കണക്കുകൾ ആവശ്യപ്പെടും. ആദായനികുതി അടയ്ക്കാൻ തയാറാകാത്ത വ്ളോ​ഗർമാരുടെ അക്കൗണ്ടുകൾ നീക്കാനാണ് ഐടി വിഭാ​ഗത്തിന് ലഭിച്ചിട്ടുള്ള നിർദേശം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com