2018 മുതൽ കൂടിക്കാഴ്ച; മോൻസൻ പത്ത് ലക്ഷം സുധാകരനു നൽകിയതിനു തെളിവുണ്ട്- ക്രൈംബ്രാഞ്ച്

കൂടിക്കാഴ്ച സംബന്ധിച്ചു സുധാകരനു കൃത്യമായ മറുപടിയില്ല
കെ സുധാകരൻ
കെ സുധാകരൻ

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെ കുടുക്കിയത് ഡിജിറ്റൽ തെളിവുകൾ. മോൻസനും സുധാകരനും തമ്മിൽ 12 തവണ കൂടിക്കാഴ്ച നടത്തി. 2018 മുതൽ മോൻസൻ അറസ്റ്റിലാവുന്നതു വരെ ഇതു തുടർന്നു. കൂടിക്കാഴ്ച സംബന്ധിച്ചു സുധാകരനു കൃത്യമായ മറുപടിയില്ല. താൻ പണം കൈപ്പറ്റിയിട്ടില്ലെന്നു അദ്ദേഹം മൊഴി നൽകിയതായും റിപ്പോർട്ടുകൾ.

പണം കൈമാറിയ ദിവസം മോൻസൻ മാവുങ്കലിന്റെ വീട്ടിൽ തനുണ്ടായിരുന്നു. പണമിടപാടു സംബന്ധിച്ചു തനിക്കു അറിവില്ലെന്നു അദ്ദേഹം അന്വേഷണ സംഘത്തോടു പറഞ്ഞു. പരാതിക്കാരെ ഓൺലൈനിൽ വിളിപ്പിച്ചപ്പോൾ കണ്ട് പരിചയമുണ്ടെന്നു സുധാകരൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിൽ ഒരാളായ അനൂപ് അഹമ്മദിനോടു സംസാരിക്കാനും തയ്യാറായില്ലെന്നും റിപ്പോർട്ടിലുണ്ട്. 

അതേസമയം സുധാകരനെതിരെ മതിയായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മോൻസൻ സുധാകരനു 10 ലക്ഷം രൂപ നൽകിയതിനു തെളിവുണ്ട്. അദ്ദേഹം ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു വ്യക്തമാക്കി. പറയാൻ കഴിയാത്ത കാര്യങ്ങൾ സുധാകരൻ നിഷേധിച്ചതായും എസ്പി കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com