വർക്കല ക്ലിഫ് കുന്നിൽ നിന്നു 50 അടി താഴ്ചയിലേക്ക് വീണു; യുവാവിനു ​ഗുരുതര പരിക്ക്

തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരിയായ സതീഷ് (30) ആണ് ആപകടത്തിൽപ്പെട്ടത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: വർക്കല ഹെലിപ്പാടിനു സമീപമുള്ള ക്ലിഫ് കുന്നിൽ നിന്നു താഴേക്ക് വീണു യുവാവിനു ​ഗുരുതര പരിക്ക്. 50 അടിയോളം താഴേക്കാണ് യുവാവ് വീണത്. 

തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരിയായ സതീഷ് (30) ആണ് ആപകടത്തിൽപ്പെട്ടത്. വീഴ്ചയിൽ നട്ടെല്ലിനു ​ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്. 

പൊലീസും ഫയർഫോഴ്സും എത്തി യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com