സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ തടാകത്തിൽ വീണു; റഷ്യയിൽ രണ്ട് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

പ്രത്യുഷയാണ് ആദ്യം തടാകത്തിൽ വീണത്. രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് സിദ്ധാർഥ് അപകടത്തിൽ പെട്ടത്
പ്രത്യുഷ
പ്രത്യുഷ

മോസ്ക്കോ: റഷ്യയിൽ രണ്ട് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ തടാകത്തിൽ വീണു മരിച്ചു. അവസാന വർഷം എംബിബിഎസ് വിദ്യാർത്ഥികളായ കൊല്ലം സ്വദേശി സിദ്ധാർഥ് സുനിൽ (24), കണ്ണൂർ സ്വദേശി പ്രത്യുഷ (24) എന്നിവരാണ് മരിച്ചത്. ആറ് മാസത്തിനുള്ളിൽ പഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇരുവരും. 

പ്രത്യുഷയാണ് ആദ്യം തടാകത്തിൽ വീണത്. രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് സിദ്ധാർഥ് അപകടത്തിൽ പെട്ടത്. കരയിൽ നിന്നു സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രത്യുഷ കാൽതെറ്റി തടാകത്തിലേക്ക് മറിഞ്ഞു വീഴാൻ പോയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ധാർഥ് അപകടത്തിൽപ്പെട്ടു എന്നാണ് വിവരം. 

റഷ്യയിലെ സ്മോളൻസ് സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ വിദ്യാർത്ഥികളായിരുന്നു ഇരുവരും. സർവകലാശാലയ്ക്ക് സമീപമുള്ള തടാകത്തിൽ സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു ഇരുവരും. സംഘത്തിലെ മറ്റ് വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടതായി സൂചനകളുണ്ട്. 

സിദ്ധാർഥ കാഷ്യു കമ്പനി ഉടമ കൊല്ലം ഉളിയക്കോവിൽ സാ​ഗര ന​ഗർ 48 ബിയിൽ സുനിൽ കുമാറിന്റെ മകനാണ് സിദ്ധാർഥ് സുനിൽ. സന്ധ്യ സുനിലാണ് സിദ്ധാർഥിന്റെ മാതാവ്. സ​ഹോദരി: പാർവതി സുനിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ ഫ്രഭനൻ- ഷെർളി ദമ്പതികളുടെ മകളാണ് പ്രത്യുഷ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com