വിഭാഗീയതയില്‍ നടപടി; പികെ ശശിയെ തരംതാഴ്ത്തി 

സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് നടപടി. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: പാലക്കാട് സിപിഎം വിഭാഗീയതയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പികെ ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി. ശശിയെ കൂടാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വികെ ചന്ദ്രനെ ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ കമ്മറ്റി അംഗമായ സികെ ചാമുണ്ണിയെ വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് നടപടി. 

മണ്ണാര്‍കാട്, ചെര്‍പ്പുളശേരി മേഖലയിലെ സിപിഎം വിഭാഗീയതയുമായി ബന്ധപ്പെട്ട് പികെ ശശി കുറ്റക്കാരനാണെന്ന് അന്വേഷണകമ്മീഷന്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനസമിതി അംഗങ്ങളായ ആനാവൂര്‍ നാഗപ്പന്‍. കെകെ ജയചന്ദ്രന്‍ എന്നിവരായിരുന്നു അന്വേഷണ സമിതി അംഗങ്ങള്‍. 

അതേസമയം, പികെ ശശിയ്‌ക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണം നടക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com