അഞ്ചാലുമ്മൂട് പൊലീസ് സ്റ്റേഷന്‍
അഞ്ചാലുമ്മൂട് പൊലീസ് സ്റ്റേഷന്‍

ഗാര്‍ഹിക പീഡനവും ദുര്‍മന്ത്രവാദവും; യുവതിയുടെ പരാതിയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുര്‍മന്ത്രവാദത്തിനും ഇരയായെന്ന യുവതിയുടെ പരാതിയില്‍ ഭര്‍തൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുര്‍മന്ത്രവാദത്തിനും ഇരയായെന്ന യുവതിയുടെ പരാതിയില്‍ ഭര്‍തൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിവ ഇഞ്ചവിള കളിയില്‍ വീട്ടില്‍ ഖാലിദ് (55) ആണ് അറസ്റ്റിലായത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി യുവതിയുടെ ഭര്‍ത്താവായ സെയ്തലി, അമ്മ സീന എന്നിവര്‍ ഒളിവിലാണ്. തൃക്കരുവ സ്വദേശിനിയായ 21 വയസ്സുകാരിയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ചില്‍ ആണ് സെയ്താലിയും യുവതിയും വിവാഹിതരായത്.  വിവാഹശേഷം സെയ്താലിയും കുടുംബവും യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മന്ത്രവാദ പൂജകള്‍ക്കു നിര്‍ബന്ധിച്ചുവെന്നുമാണ് പരാതി.

യുവതി ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തി ബന്ധുക്കളുടെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com