ഖത്തറിൽ വാഹനാപകടം; മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ഇവർക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. റോഷിൻ‌- ആൻസി ദമ്പതികളുടെ മകൻ ഏദനായിരുന്നു ഒപ്പമുണ്ടായിരുന്നത്
ജിജോ ​ഗോമസ്, റോഷിൻ ജോൺ, ആൻസി ​ഗോമസ്
ജിജോ ​ഗോമസ്, റോഷിൻ ജോൺ, ആൻസി ​ഗോമസ്

കൊല്ലം: ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു. കൊല്ലം സ്വദേശികളായ മൂന്ന് പേരാണ് മരിച്ച മലയാളികൾ. രണ്ട് പേർ തമിഴ്നാട് സ്വദേശികളാണ്. 

ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ ജോൺ (38), ഭാര്യ ആൻസി ​ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ​ഗോമസ് (34) എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികൾ. ഇവരുടെ സുഹൃത്തുക്കളും തമിഴ്നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാ​ഗലക്ഷ്മി ചന്ദ്രശേഖർ (33) എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പം മൂന്ന് വയസുള്ള കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. റോഷിൻ‌- ആൻസി ദമ്പതികളുടെ മകൻ ഏദനായിരുന്നു ഒപ്പമുണ്ടായിരുന്നത്. അപകടത്തിൽ കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ​ഗുരുതര പരിക്കേറ്റ ഏദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ രാത്രി അൽഖോറിലെ ഫ്ലൈ ഓവറിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാഹനം പാലത്തിൽ നിന്നു താഴേക്ക് പതിച്ചാണ് അപകടം. കുഞ്ഞൊഴികെ അഞ്ച് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. 

മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ. കൊല്ലം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com