ഭക്ഷ്യ വിഷബാധ; ആലപ്പുഴയിൽ റിസിഡൻഷ്യൽ സ്കൂളിലെ 13 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർത്ഥികൾക്ക് വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. കാന്റീനിൽ നിന്നു ചോറും സാമ്പാറുമാണ് വിദ്യാർത്ഥികൾ കഴിച്ചത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

ആലപ്പുഴ: പുന്നപ്ര റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. അംബേദ്കർ മോഡൽ റസിഡൻഷ്യൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്നു, ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് വിഷബാധ. വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ട 13 കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർത്ഥികൾക്ക് വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. കാന്റീനിൽ നിന്നു ചോറും സാമ്പാറുമാണ് വിദ്യാർത്ഥികൾ കഴിച്ചത്. ഭക്ഷണം മോശമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പരാതിയും പറഞ്ഞിരുന്നു. പിന്നാലെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. 

ആലപ്പുഴ ജില്ലാ കലക്ടർ ഹരിത വി കുമാർ ആശുപത്രിയിലെത്തി വിദ്യാർത്ഥികളെ സന്ദർശിച്ചു. അവരുടെ ആ​രോ​ഗ്യ സ്ഥിതി കലക്ടർ വിലയിരുത്തി. ഭക്ഷണത്തെക്കുറിച്ചുള്ള പരാതി വിദ്യാർത്ഥികൾ കലക്ടറെ അറിയിച്ചു. അന്വേഷണം നടത്തുമെന്ന് കലക്ടർ കുട്ടികൾക്ക് ഉറപ്പു നൽകി. 

ഈ വാർത്ത കൂടി വായിക്കൂ 

കോഴിക്കോട് നാല് വയസുകാരിയടക്കം എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com