വീട്ടിൽ 500 കിലോ സ്ഫോടക വസ്തുക്കൾ, അമ്മയും മകനും അറസ്റ്റിൽ
കൊല്ലം. വീട്ടിൽ അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ച അമ്മയും മകനും അറസ്റ്റിൽ. ആനക്കോട്ടൂർ സ്വദേശികളായ രാധാമണി(73), മകൻ ഉണ്ണിക്കൃഷ്ണൻ(40) എന്നവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. രാധാമണിയുടെ വീട്ടിൽ നിന്നും 100 കിലോ സാമഗ്രികളും തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ നിന്ന് 400 കിലോയോളം സാമഗ്രികളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഉത്സവത്തിന് വിതരണം ചെയ്യുന്നതിന് പടക്കം ഉണ്ടാക്കാൻ സൂക്ഷിച്ചതാണ് സ്ഫോടക വസ്തുക്കളും സാമഗ്രികളും. യാതൊതു സുരക്ഷാ സംവിധാനവുമില്ലാതെയാണ് സാമഗ്രികൾ വീട്ടിൽ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. കതിന കുറ്റികൾ,ഗുണ്ട്, മാലപ്പടക്കം,ഓലപ്പടക്കം, കരിമരുന്ന്, സൾഫർ എന്നിവയും പിടിച്ചെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ