കോട്ടയം: അഞ്ച് വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം. തിരുവാതുക്കൽ കൊച്ചുപറമ്പിൽ 26കാരനായ മുനീറിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. അഡിഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി പി എൽസമ്മ ജോസഫാണ് ഉത്തരവിട്ടത്.
2018 ഒക്ടോബർ 13നാണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന മുനീർ പിഎസ്സി പരീക്ഷയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മുനീർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ