കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധം, പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം: ആരോഗ്യമന്ത്രി 

ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് പുക പടര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വീണാ ജോര്‍ജ് മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്‌
വീണാ ജോര്‍ജ് മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്‌

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് പുക പടര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുക പടര്‍ന്നതിനെ തുടര്‍ന്ന് ജില്ലയിലെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗം ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആരോഗ്യമന്ത്രി.

മുന്‍കരുതലിന്റെ ഭാഗമായി കൊച്ചിയിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. പ്രായമായവരും കുട്ടികളും രോഗികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷയെഴുതാന്‍ പോകുന്ന കുട്ടികള്‍ അടക്കം മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇതുവരെ പുകയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി 899 പേരാണ് ചികിത്സ തേടിയത്. തലവേദന, കണ്ണുനീറ്റല്‍, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണ്. ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടരുതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com